ജീവിതച്ചെലവ് താങ്ങാനാകുന്നില്ല: ഭര്‍ത്താവിനെ വാടകയ്ക്ക് നല്‍കി യുവതി….
ജീവിതച്ചെലവ് താങ്ങാതെ വരുമ്പോള്‍ അധികവരുമാനത്തിനായി നമ്മള്‍ പല ജോലികളും ചെയ്യാറുണ്ട്. എന്നാല്‍ യുകെയിലെ ഒരു യുവതി ചെലവ് താങ്ങാനാകാതെ വന്നപ്പോള്‍ അതു പരിഹരിക്കാന്‍ കണ്ടെത്തിയത് വിചിത്രമായ ഒരു വഴിയാണ്. സ്വന്തം ഭര്‍ത്താവിനെ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുക. ഇതിനായി ‘ഹയര്‍ മൈ ഹാന്‍ഡി ഹസ്ബന്റ്’ എന്ന പേരില്‍ ഒരു വെബ്‌സൈറ്റും തുടങ്ങി.മൂന്നു കുട്ടികളുടെ അമ്മയായ ലോറ യങ്ങാണ് ഈ വിചിത്രമായ ആശയത്തിന് പിന്നിൽ. തന്റെ ഭർത്താവ് ജെയിംസ് എന്തു ചെറിയ ജോലിയും ചെയ്യുമെന്ന് ലോറ വെബ്സൈറ്റിൽ പറയുന്നു.മറ്റു വീടുകളിൽചെന്ന് ഫർണിച്ചർ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് പണമുണ്ടാക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ലോറ ഒരു പോഡ്കാസ്റ്റ് കേട്ടിരുന്നു. ഇതോടെയാണ് പുതിയ രീതി പരീക്ഷിക്കാനുള്ള ആശയം ലോറയ്ക്ക് ലഭിച്ചത്.