‘ജീവിച്ചിരിപ്പുണ്ടോ..എങ്കിൽ ഇ.എം.ഐ തുക അടക്കണം…കഴുകൻമാർക്ക് ഇതിലും അന്തസ് കാണുമെന്ന് ടി സിദ്ധിഖ്…

മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ സമ്മര്‍ദ്ദത്തിലാക്കി ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ശ്രമത്തിനെതിരെ ടി സിദ്ധിഖ് എംഎൽഎ. ഒരു ഇഎംഐയും അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കഴുകൻമാർക്ക് ഇതിലും അന്തസ്സ് കാണുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചെന്ന് ഒരാൾ സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതിക്കാരന്‍ പറഞ്ഞത്.

Related Articles

Back to top button