ജി 7 ഉച്ചകോടി..നരേന്ദ്ര മോദി ഇന്ന് ഇറ്റലിയിലേക്ക്…
അന്‍പതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും.. 13 മുതൽ 15 വരെയാണ് സമ്മേളനം.. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോദി പങ്കെടുക്കുന്ന ആദ്യ വിദേശ പരിപാടിയാണിത്..ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ്, കാനഡ എന്നിവയാണ് ജി 7 അംഗരാജ്യങ്ങളെങ്കിലും പ്രധാന സമ്മേളനങ്ങളിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ക്ഷണിക്കാറുണ്ട്. 11–ാം തവണയാണ് ഇന്ത്യ ജി 7 സമ്മേളനത്തിന്റെ ഭാഗമാകുന്നത്. നരേന്ദ്ര മോദി കഴിഞ്ഞ 4 ഉച്ചകോടികളിൽ പങ്കെടുത്തിട്ടുണ്ട്.ഇസ്രയേൽ പാലസ്തീൻ യുദ്ധം, യുക്രെയിൻ, എ ഐ തുടങ്ങിയ വിഷയങ്ങളാണ് ഇത്തവണ ഉച്ചകോടിയിലെത്തുക.