ജി. കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ.. കയ്യാങ്കളി…
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐ.ടി.ഐയിൽ എത്തിയ എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ. കൊല്ലം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയാണ് ജി. കൃഷ്ണകുമാർ. സ്ഥാനാർത്ഥിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് സ്പോർട്സ് ഡേയുടെ സമ്മാനദാനം നടത്താൻ ശ്രമിച്ചതാണ് സംഘഷത്തിന് ഇടയാക്കിയത്. കോളജ് ഡേയുമായി അനുബന്ധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരിച്ചതിന്റെ സാമ്പത്തിക വിഷയത്തെ ചൊല്ലി കോളജിൽ നേരത്തെ പ്രശ്നമുണ്ടായിരുന്നു. പ്രചരണത്തിന്റെ ഭാഗമായി എത്തിയ സ്ഥാനാർഥിയെ കൊണ്ട് സമ്മാനദാനം നടത്താൻ കഴിയില്ല എന്ന് എസ്എഫ്ഐ യൂണിയൻ അംഗങ്ങൾ അറിയിച്ചു. തുടർന്ന് എബിവിപി–എസ്എഫ്ഐ അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.