ജി.എൻ സായിബാബ ജയിൽ മോചിതനായി
മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ കുറ്റവിമുക്തനായ പ്രഫ.ജി.എൻ. സായിബാബ ജയിൽ മോചിതനായി. നാഗ്പൂർ സെൻട്രൽ ജയിലിൽ നിന്നും പത്ത് വർഷത്തിനു ശേഷമാണ് ഇദ്ദേഹം മോചിതനാകുന്നത്. ജയിലിനു പുറത്ത് ബന്ധുക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച സായിബാബയും മറ്റു നാലുപേരും 10 വർഷം ശിക്ഷ ലഭിച്ച ഒരാളും നൽകിയ അപ്പീലിൽ പുനർവാദം കേട്ടാണ് ബോംബെ ഹൈകോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.