ജില്ലാ ജയിലിൽ തടവുപുള്ളികൾ ഏറ്റുമുട്ടി..ഒരാൾക്ക് ​ഗുരുതര പരിക്ക്…

കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷം.ഒരാൾക്ക് ഗുരുതര പരുക്കേറ്റു.പെരിയടുക്കം സ്വദേശി മനുവും മൈലാട്ടി സ്വദേശി ശരണും തമ്മിലാണ് ഏറ്റുമുട്ടിയത്. ഗുരുതരമായി പരുക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വിചാരണ തടവുകാരനായ മനുവും മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്ന ശരണും നിസാര കാര്യത്തിന്റെ പേരിൽ ഏറ്റുമുട്ടുകയായിരുന്നു എന്നാണ് വിവരം.

Related Articles

Back to top button