ജാവലില്‍ വെള്ളി നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് മോദി….

തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും ജാവലില്‍ ത്രോയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസ് ഒളിംപിക്‌സില്‍ വെള്ളി മെഡലാണ് നീരജ് നേടിയത്. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമിനായിരുന്നു സ്വര്‍ണം. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്.

Related Articles

Back to top button