ജസ്‌ന തിരോധാനകേസിൽ വഴിത്തിരിവ്..ജെസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ കണ്ടിരുന്നതായി ലോഡ്ജ് ജീവനക്കാരി…
ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെൺകുട്ടിയെ കണ്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി ലോഡ്ജ് ജീവനക്കാരി.പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നതായിട്ടാണ് വെളിപ്പെടുത്തൽ. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി മൊഴി നൽകിയിരിക്കുന്നത് .ജസ്നയെ തിരിച്ചറിഞ്ഞത് പത്രത്തിലെ പടം വന്നപ്പോൾ. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ഈ ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്. സിബിഐ തന്നോട് ഇതുവരെ വിവരങ്ങൾ തേടിയില്ലെന്നും ജീവനക്കാരി പറഞ്ഞു .