ജലബോർഡ് കള്ളപ്പണക്കേസ്.. ഇ.ഡി നോട്ടിസ് തള്ളി അരവിന്ദ് കേജ്‌രിവാൾ…

ഡൽഹി ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇ.ഡി അയച്ച നോട്ടിസ് തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകിലെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഹാജരാകാൻ അരവിന്ദ് കേജ്‌രിവാളിന് നോട്ടിസ് ലഭിച്ചത്. സിബിഐ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയ കേസിലാണ് ഇ.ഡിയുടെ നടപടി.

Related Articles

Back to top button