ജലനിരപ്പ് ഉയർന്നു..കക്കയം ഡാമിൽ റെഡ് അലേര്‍ട്ട്..ഷട്ടറുകൾ തുറന്നേക്കും..ജാഗ്രത….
കോഴിക്കോട് കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന സ്ഥിതിക്ക് ഡാമിന്റെ ഷട്ടറുകൾ തുറന്നു വിടുമെന്നും മുന്നറിയിപ്പുണ്ട്.അതിനാൽ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.