ജറുസലമിനും വെസ്റ്റ് ബാങ്കിനുമിടയിൽ ജൂത കുടിയേറ്റ കേന്ദ്രം നിർമിക്കാൻ ഇസ്രയേൽ; നിർമാണം 148 ഏക്കറിൽ

2017നു ശേഷം ആദ്യമായി വെസ്റ്റ് ബാങ്കിൽ കുടിയേറ്റ കേന്ദ്രം നിർമിക്കാൻ ഇസ്രയേൽ. വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ ഭരണ സമിതിയായ ഇസ്രയേലി സിവിൽ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യംപ്രഖ്യാപിച്ചത്. ‌ പലസ്തീൻ നഗരമായ ബെത്‌ലഹേമിന് സമീപം ജറുസലേമിന്റെ തെക്കുപടിഞ്ഞാറായി ഏകദേശം 148 ഏക്കർ(ഏകദേശം 600,000 ചതുരശ്ര മീറ്റർ) സ്ഥലത്താണ് നഹാൽ ഹെലെറ്റ്‌സ് എന്ന കുടിയേറ്റ കേന്ദ്രം നിർമിക്കുന്നത്.സോണിങ് പ്ലാനുകളും നിർമാണ അനുമതിയും ലഭിക്കുന്നതിന് സമയമെടുക്കുന്നതിനാൽ നിർമാണപ്രവർത്തനങ്ങൾ വർഷങ്ങളോളം നീണ്ടേക്കാം.കുടിയേറ്റ കേന്ദ്ര നിർമിന്നത് സംഘർഷവും സുരക്ഷാ വെല്ലുവിളികളും കൊണ്ടുവരുമെന്ന് ഇവ എതിർക്കുന്ന സംഘടനയായ
പീസ് നൗ മുന്നറിയിപ്പ് നൽകി. യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുരാതന കാർഷിക ടെറസുകൾക്ക് പേരുകേട്ട പലസ്തീനിയൻ ഗ്രാമമായ ബത്തീറിന്റെ ഭൂമിയിലാണ് കുടിയേറ്റ കേന്ദ്രം നിർമിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

Related Articles

Back to top button