ജയിൽ മാറ്റിയതിൽ വൈരാഗ്യം..ജാമ്യത്തിലിറങ്ങി ജയിൽ സൂപ്രണ്ടിനെ ആക്രമിച്ചു…മുൻ തടവുകാരൻ പിടിയിൽ..
പത്തനംതിട്ട: ജയിൽ ഉദ്യോഗസ്ഥനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച മുൻ തടവുകാരൻ പിടിയിൽ. പത്തനംതിട്ട റാന്നി സ്വദേശി ബിനു മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സബ് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുൾ സത്താറിന്‍റെ കോന്നിയിലെ വീട്ടിൽ അതിക്രമിച്ചു കയറിആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. റിമാൻഡ് തടവുകാരനായിരിക്കെ ജയിൽ മാറ്റിയതിലെ വിരോധത്തിലായിരുന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം സൂപ്രണ്ടിനെ തേടി വന്നത്. ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് ജാമ്യത്തിൽ വിട്ടു.