ജയിലില്‍ നിന്നിറങ്ങി വീണ്ടും മോഷണം..ഒറ്റ രാത്രിയിൽ മോഷ്ടിച്ചത് 8 സ്മാര്‍ട്ട് ഫോണുകള്‍….

ജയിലില്‍ നിന്നിറങ്ങി ഒറ്റ രാത്രി 8 സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന ഇതര സംസ്ഥാനത്തൊഴിലാളിയായ മോഷ്ടാവിനെ പിടികൂടി . അസം നാഗോൺ ജാരിയ സ്വദേശി ആഷിക് ഷെയ്ഖ് (30) ആണ് ആലുവ പൊലീസിന്റെ പിടിയിലായത് .ഴിഞ്ഞ വർഷം പെരുമ്പാവൂരിലെ ഒരു വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ആറുമാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.

പുറത്തിറങ്ങിയ പ്രതി ഈ മാസം 20 ന് കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്ന് രാത്രിയോടെ ഇയാൾ വില കൂടിയ 8 മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു . പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പകല്‍ സ്ഥലങ്ങള്‍ കണ്ടുവച്ച് രാത്രിയാണ് പ്രതി മോഷണം നടത്തുക . വില കൂടിയ മൊബൈല്‍ ഫോണുകളാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിടാറുള്ളത്. മോഷ്ടിക്കുന്ന ഫോണുകള്‍ അതിഥിത്തൊഴിലാളികള്‍ക്ക് വില്‍പന നടത്താറാണ് പതിവ് .പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button