ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ചു..ഖലിസ്താൻ നേതാവിന് സത്യപ്രതിജ്ഞക്കായി നാല് ദിവസത്തെ പരോള്‍…

ജയിലില്‍ കിടന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ഖലിസ്താൻ നേതാവ് അമൃത്പാല്‍ സിങ്ങിന് സത്യപ്രതിജ്ഞചെയ്യാൻ വെള്ളിയാഴ്ച മുതല്‍ നാലുദിവസത്തേക്ക് പരോള്‍ അനുവദിച്ചു.സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അമൃത്പാല്‍ പഞ്ചാബ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ അനുവദിച്ചത്.

വാരിസ് ദെ പഞ്ചാബ് എന്ന ഖലിസ്താൻ അനുകൂല സംഘടനയുടെ തലവനാണ് അമൃത്പാല്‍. കഴിഞ്ഞ വർഷമാണ് ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായത്. ജയിലിൽ കിടന്നായിരുന്നു അമൃത്പാൽ പഞ്ചാബിലെ ഖാഡൂര്‍ സാഹിബ് സീറ്റില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചത്.

Related Articles

Back to top button