ജമ്മു കാശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ..സൈനികന് വീരമൃത്യു..ഭീകരര്‍ ഒളിച്ചിരിക്കുന്നു…
ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു.കുൽഗാം ജില്ലയിലാണ് സംഭവം. മോഡർഗാം ഗ്രാമത്തിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.പ്രദേശത്ത് മൂന്നു ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം.ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്.
രാവിലെ 11 മണിയോടെയാണ് കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുണ്ടല്‍ ഉണ്ടായത്. വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെ ഭീകരര്‍ സൈനികരെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയായിരുന്നു. സൈനികന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.