ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ..ജവാന് വീരമൃത്യു…
ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ലാൻസ് നായിക് സുഭാഷ് കുമാറാണ് മരിച്ചത്.പുലർച്ചെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയതിനിടെ ജവാന് പരുക്കേൽക്കുകയായിരുന്നു.സുഭാഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സൈന്യത്തിനു കൈമാറിയതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് ഭീകരർക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ് .