ജമ്മു കശ്മീരിൽ സൈന്യത്തിനു നേരെ വെടിവെപ്പ്..നാല് ഭീകരർ പിടിയിൽ…
ജമ്മു കശ്മീരിലെ ഉധംപുരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വനമേഖലയിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നുവെന്നും വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നതെന്നും സൈനിക നേതാവ് അറിയിച്ചു.ആക്രമണത്തിന് പിന്നാലെ 4 ഭീകരരെ സൈന്യം പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്.