ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ.. സൈനികന് വീരമൃത്യു…

ജമ്മു: ജമ്മു കശ്മീരിൽ പാകിസ്താൻ സൈന്യത്തിന്‍റെ ആക്രമണം. നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം. ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റു. ഒരു ഭീകരനെ വധിച്ചതായും പാക് ബോർഡർ ആക്ഷൻ ടീമിന്‍റെ ആക്രമണം പരാജയപ്പെടുത്തിയതായും ഇന്ത്യൻ സേന അറിയിച്ചു.

പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിൽ പാകിസ്താനിൽ നിന്നുള്ള സൈനിക കമാൻഡോകളും ത്രീവവാദികളുമാണുള്ളത്. നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റത്തിന് ചുക്കാൻ പിടിക്കുന്നത് ഈ ഗ്രൂപ്പാണ്. പ്രദേശത്ത് പാകിസ്താൻ സൈന്യത്തിന്റെ സഹായത്തോടെ ത്രീവവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സേനയ്‌ക്കെതിരെ പാകിസ്താൻ ബോർഡർ ആക്ഷൻ ടീം വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

Related Articles

Back to top button