ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം..പൊലീസ് ചെക്ക് പോസ്റ്റിനുനേരെ വെടിവെപ്പ്…
ജമ്മുകശ്മീരിൽ ഭീകരർക്കുവേണ്ടി സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ പൊലീസ് ചെക്ക് പോസ്റ്റിനു നേരെ ഭീകരർ വെടിയുതിർത്തു.ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ജമ്മു കശ്മീരിലെ ഉദ്ദംപൂർ ജില്ലയിലുള്ള ബസന്ത്ഗഡ് തഹ്സിലിലെ സാങ് പൊലീസ് പോസ്റ്റിലാണ് വെടിവെപ്പുണ്ടായത്.സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ജോഗീന്ദർ സിങ് അറിയിച്ചു.