ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം..സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്ത് ഭീകരർ…

ജമ്മു കശ്മീരിലെ കഠുവയില്‍ ഇന്ത്യന്‍ സൈന്യത്തിന്റൈ വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.ബഡ്നോത ഗ്രാമത്തിലെ ലോഹായ് മൽഹറിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനികവാഹനങ്ങൾക്കുനേരെയാണ് വെടിവെപ്പ് ഉണ്ടായത്.സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ പിൻവാങ്ങി.

ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. രണ്ടുദിവസത്തിനിടെ കത്വയിലുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.

Related Articles

Back to top button