ജപ്പാനിൽ വൻ ഭൂചലനം..7.1 തീവ്രത..സുനാമി മുന്നറിയിപ്പ്…
ജപ്പാനില്‍ വൻ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.ഇന്ന് വൈകിട്ട് 4:42ഓടെയാണ് തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ വിവിധ പ്രദേശങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒരു മീറ്റർ ഉയരത്തിൽ വരെ തിരകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഭൂചലനത്തെ നേരിടാൻ ജപ്പാൻ സർക്കാർ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി ഏകദേശം 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്.