ജന്മദിനാഘോഷം കഴിഞ്ഞ് 5 വയസുകാരന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത
ആലപ്പുഴ: ജന്മദിനാഘോഷം കഴിഞ്ഞ് 5 വയസുകാരന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത. കുട്ടിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. ഭക്ഷണത്തില്‍ നിന്നോ മറ്റോ വിഷാംശം കലര്‍ന്നതാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തുറവൂര്‍ വളമംഗലം സ്വദേശി ലിന്റോ എന്ന 5 വയസുകാരന്റ ജന്മദിനാഘോഷം വീട്ടില്‍ നടന്നത്. കടയില്‍ നിന്ന് വാങ്ങിയ കേക്കും മറ്റു ഭക്ഷണവും കഴിച്ച ശേഷം മൂത്ത കുട്ടി ഛര്‍ദ്ദില്‍ ബാധിച്ച് ആശുപത്രിയിലായി.
ഒപ്പമുണ്ടായിരുന്ന 5 വയസ്സുകാരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ തുറവൂര്‍ ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സക്കായ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച 5 വയസുകാരന്‍ ബുധനാഴ്ച മരിച്ചു.ഭക്ഷണത്തില്‍ നിന്നോ കേക്കില്‍ നിന്നോ ആയിരിക്കാം കുട്ടിയുടെ ശരീരത്തില്‍ വിഷാംശം ഉണ്ടായതെന്ന് സംശയമുണ്ട്. ലിന്റോയുടെ കണ്ണുകളും മറ്റ് അവയവങ്ങളും ദാനം ചെയ്തു.