ജന്മദിനത്തിൽ കേക്ക് കൊണ്ടുവരാൻ വൈകി ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ…
ജന്മദിനത്തിൽ കേക്ക് കൊണ്ടുവരാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. മുംബൈ സകിനകയിൽ താമസിക്കുന്ന രാജേന്ദ്ര ഷിൻഡെയാണ് പൊലീസ് പിടിയിലായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. ഭാര്യയെയും മകനെയും ആക്രമിച്ച ശേഷം ഇയാൾ ലത്തൂരിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.രാജേന്ദ്ര ഷിൻഡെയുടെ പിറന്നാൾ ആഘോഷിക്കാനായി ഭാര്യയോട് കേക്ക് വാങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ എത്താൻ വൈകിയതിൽ പ്രകോപിതനായി രാജേന്ദ്ര ഷിൻഡെ ഭാര്യയുമായി തർക്കത്തിലായി. പിന്നീട് ഇയാൾ ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.