ജനവാസ മേഖലയിൽ വിമാനം തകർന്ന് വീണു..വിമാനത്തിൽ ഉണ്ടായിരുന്നത് 60ലേറെ യാത്രക്കാർ…
വിമാനം ജനവാസ മേഖലയിൽ തകർന്ന് വീണതായി റിപ്പോർട്ട്.യാത്രക്കാരും ക്രൂ അംഗങ്ങളുമടക്കം 62 പേർ വിമാനത്തിലുണ്ടായിരുന്നെന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.ബ്രസീലിലെ വിൻഹെഡോ നഗരത്തിലാണ് വിമാനം വീണതെന്ന് പ്രാദേശിക അഗ്നിശമന സേന സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.