ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി

തൃശ്ശൂർ: മച്ചാട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്ന് പുലർച്ചെയാണ് ആനകൾ എത്തിയത്. തെക്കുംകര പഞ്ചായത്തിലെ മേലില്ലത്ത് ഇറങ്ങിയ കാട്ടാനകൾ കൃഷി നശിപ്പിച്ചു. മണ്ടോളി വീട്ടിൽ ഷാജിയുടെ 25 ഓളം വാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പ്രദേശവാസികൾ ബഹളം വച്ചതോടെയാണ് ആനകൾ കാട്ടിലേക്ക് മടങ്ങിയത്. കാട്ടിൽ വെള്ളം കുറഞ്ഞതു കൊണ്ടാവാം ആനകൾ നാട്ടിലേക്ക് ഇറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി പ്രദേശങ്ങളിലാണ് വന്യമൃ​ഗങ്ങളുടെ ആക്രമണം നടക്കുന്നത്.

Related Articles

Back to top button