ജനവാസ മേഖലയിലെത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി.. ഉൾക്കാട്ടിലേക്കയക്കാൻ തീരുമാനം…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടെക്നോസിറ്റിയടക്കം ആൾതാമസ പ്രദേശങ്ങളിലിറങ്ങി ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി. വെടി കൊണ്ട കാട്ടുപോത്ത് വിരണ്ടോടിയത്
കൂടുതൽ പരിഭ്രാന്തി പരത്തി. കാട്ടുപോത്തിനെ ഉള്‍ക്കാട്ടില്‍ തുറന്ന് വിടാനാണ് തീരുമാനം.
ഇന്നലെയാണ് ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പിലാണ് കാട്ടുപോത്തിറങ്ങിയത്. ടെക്നോസിറ്റി കാട്ടുപോത്ത് എത്തിയത്. ഇന്നലെ രാത്രി സമീപവാസികൾ കണ്ട കാട്ടുപോത്തിനെ ഇന്ന് ഉച്ചയോടെയാണ് കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു. പാലോട് വനമേഖലയിൽ നിന്ന് 12 കി.മീ അകലെയാണ് കാട്ടുപോത്തിനെ കണ്ടെത്തിയത്.
വെടിയേറ്റതിന് പിന്നാലെ അഞ്ച് കിലോമീറ്ററോളം വിരണ്ടോടി മരച്ചീനി തോട്ടത്തിലെത്തി മയങ്ങി വീണ കാട്ടുപോത്ത് അഞ്ച് മിനിറ്റിന് ശേഷം വീണ്ടും എഴുനേറ്റ് രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതോടെ വീണ്ടും മയക്കുവെടിവെക്കേണ്ടി വന്നു. തുടര്‍ന്ന് ജെസിബിയുടെ സഹായത്തോടെ കാട്ടുപോത്തിനെ ലോറിയിൽ കയറ്റി. പാലോട് വനത്തിൽ കൊണ്ട് വിടാനാണ് തീരുമാനം.