ഛർദ്ദിച്ച് അവശനായി ഷാരോൺ… പരിഹസിച്ച് ഗ്രീഷ്മ….
പാറശാല: ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിക്കുമ്പോൾ കൊലയാളിയായ 22കാരി ഗ്രീഷ്മയുടെ പെരുമാറ്റവും ക്രൂരതയും കേരളത്തെ ഞട്ടിക്കുന്നു. വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായപ്പോഴും മനഃസാക്ഷി കുത്തില്ലാതെ ഗ്രീഷ്മ ഷാരോണിനെ പരിഹസിക്കുകയായിരുന്നു. പച്ച നിറത്തിലുള്ള ദ്രാവകം ഛർദ്ദിച്ച് അവശനിലയിൽ കഴിഞ്ഞപ്പോൾ ഇതിനെ കുറിച്ച് പറഞ്ഞ ഷാരോണിനോട് ഗർഭിണിയാണോ എന്ന് ചോദിച്ച് പരിഹസിക്കുകയായിരുന്നു ഗ്രീഷ്മ.
കൊലയാളിയെ പിടികൂടാൻ സഹായിച്ചത് ഷാരോണിന്റെ മാതാപിതാക്കളുടെ സംശയവും പരാതിയുമാണ്. തങ്ങൾ സംശയിച്ചത് തന്നെ ഒടുവിൽ സംഭവിച്ചുവെന്ന് ഷാരോണിന്റെ അമ്മ കണ്ണീരോടെ പറയുന്നു. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.