ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ..5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു…
ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ടെന്നും തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
അബുജ്മദ് വനത്തിലെ കൊഹ്‌കമേട്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനിൽ എത്തിയപ്പോഴാണ് വെടിവെപ്പുണ്ടായതെന്ന് ബസ്തർ റേഞ്ച് പോലീസ് ഇൻസ്‌പെക്ടർ ജനറൽ സുന്ദരരാജ് പി പറഞ്ഞു.