ചൊവ്വാഴ്ച വരെ ശക്തമായ മഴ..രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും ജാഗ്രത മുന്നറിയിപ്പ്…
സംസ്ഥാനത്ത് ഇന്ന് 2 ജില്ലകൾ ഒഴികെയുളള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം ആലപ്പുഴ ഒഴികെയുളള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.എറണാകുളത്തും ഇടുക്കിയിലും തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാന വിവിധ ജില്ലകളില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.