ചൈനീസ് നിർമ്മിത ഡ്രോൺ പിടികൂടി…
അതിർത്തി കടന്നുവന്ന ചൈനീസ് ഡ്രോൺ പിടികൂടി ബിഎസ്എഫ്. പഞ്ചാബിലെ ടരൺ ടരൺ ജില്ലയിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ജില്ലയുടെ അതിർത്തി പ്രദേശത്ത് ഡോണിന്റെ സാന്നിധ്യം കണ്ടെത്തിയതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡ്രോൺ പിടികൂടിയതെന്ന് സുരക്ഷാ സേന അറിയിച്ചു.
തിരച്ചിലിനെ തുടർന്ന് രാവിലെ 8.35 ഓടെ ടരൺ ടരൺ ജില്ലയിലെ ഹവേലിയൻ ഗ്രാമത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ഇതോടെ അതിർത്തി വഴിയുള്ള ഭീകരരുടെ ഒരു നുഴഞ്ഞുകയറ്റ സാദ്ധ്യത കൂടി വിജയകരമായി പ്രതിരോധിച്ചെന്ന് ബിഎസ്എഫ് അറിയിച്ചു. മാർച്ച് 29നും ടരൺ ടരൺ ജില്ലയിൽ നിന്ന് സുരക്ഷാ സേന ഡ്രോൺ പിടികൂടിയിരിന്നു.