ചേർത്തലയിൽ കഞ്ചാവ് മിഠായിയുമായി രണ്ടുപേർ പിടിയിൽ…
കഞ്ചാവ് മിഠായിയുമായി രണ്ടു പേർ ചേർത്തലയിൽ പിടിയിൽ.സ്കൂൾ കുട്ടികളെ ലക്ഷ്യം വെച്ച് വിൽപ്പനക്കായി എത്തിച്ച മിഠായികളാണ് പിടിച്ചെടുത്തത്. യു.പി.സ്വദേശികളായ സന്തോഷ് കുമാർ, രാഹുൽ സരോജ് എന്നിവരാണ് എക്സൈസ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും 10 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും എത്തിച്ചിരുന്നത് ട്രെയിൻ മാർഗ്ഗമാണ് . കുട്ടികൾക്ക് വിതരണം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.