ചേലക്കരയിലെ മര്‍ദനത്തിൽ വെളിപ്പെടുത്തൽ…..ജീവരക്ഷാർത്ഥമാണ് തിരിച്ചടിച്ചത്…..

തൃശൂര്‍ ചേലക്കരയില്‍ പെരുന്നാള്‍ തലേന്ന് വീട്ടിലെത്തിയ മരുമകനെ ഭാര്യയുടെ വീട്ടുകാര്‍ മര്‍ദിച്ചതെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന ചേലക്കര സ്വദേശി സുലൈമാനെ ഭാര്യാ പിതാവും മാതാവും ചേര്‍ന്ന് തല്ലുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ സുലൈമാനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ റസീനയും മാതാവ് സെഫിയയും രംഗത്തെത്തി. സുലൈമാൻ ചുറ്റിക കൊണ്ട് തലക്കടിച്ചതിനെത്തുടര്‍ന്നാണ് തിരിച്ചടിച്ചതെന്ന് ഭാര്യാ മാതാവ് സെഫിയ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ സെഫിയ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Related Articles

Back to top button