ചേര്‍ത്തലയില്‍ ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് കുത്തിക്കൊന്നു…

ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പള്ളിപ്പുറം പതിനാറാം വാര്‍ഡില്‍ വല്യവെളിയില്‍ അമ്പിളി രാജേഷാണ് കൊല്ലപ്പെട്ടത്.തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. സ്‌കൂട്ടറില്‍ വരുമ്പോഴാണ് ഭര്‍ത്താവ് രാജേഷ് ആക്രമിച്ചത്. കുത്തിയ ശേഷം ഇയാള്‍ രക്ഷപെട്ടു. കുത്തേറ്റ അമ്പിളിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല.ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നതായി സൂചനയുണ്ട്.

Related Articles

Back to top button