ചെവി വേദനയുമായി ആശുപത്രിയിലെത്തി…പരിശോധനയിൽ കണ്ടെത്തിയത്….
ചെവിക്കകത്ത് അസ്വസ്ഥതയും ചെറിയ വേദനയും ഉണ്ടായതിനെ തുടർന്ന് യുവതി ആശുപത്രിയിൽ അഡ്മിറ്റ് ആയി. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ യുവതിയുടെ ചെവിക്കുള്ളില്‍ എട്ടുകാലി വല നെയ്ത് കൂടുവച്ചിരിക്കുന്നത് കണ്ടെത്തി. യുകെയിലാണ് സംഭവം. അധ്യാപികയും കണ്ടന്‍റ് ക്രിയേറ്ററുമായ ലൂസി വൈല്‍ഡ് എന്ന യുവതിക്കാണ് വിചിത്രമായ അനുഭവമുണ്ടായത്.
ആഴ്ച്ചകളായി യുവതിക്ക് ചെവിയിൽ വേദന ഉണ്ടായിരുന്നു. ദിവസങ്ങള്‍ കൂടുംതോറും ചെവിക്കകത്തെ വേദനയും കൂടി വന്നു. ഇതിനിടെ ചെവിക്കകത്ത് എന്തോ ഇരിപ്പുണ്ടെന്ന് ഇവര്‍ക്ക് മനസിലായി. ഇതിനെ പുറത്തെടുക്കാൻ പലതും ചെയ്തുനോക്കി. ഒടുവില്‍ ഒലിവ് ഓയില്‍ ഒഴിച്ചു. ഇതില്‍ എട്ടുകാലി പുറത്തെത്തി. എന്നാല്‍ ചെവിയില്‍ നിന്ന് രക്തം വരികയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തു. അങ്ങനെ ആണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.
എട്ടുകാലി പുറത്തെത്തിയെങ്കിലും ദിവസങ്ങളോളം അത് അകത്ത് ജീവനോടെ കഴിഞ്ഞത് യുവതിയുടെ കേള്‍വിശക്തിയെ ബാധിച്ചിരുന്നു. അണുബാധയും ഉണ്ടായിരുന്നു. എങ്ങനെയാണ് ചെവിക്കകത്ത് എട്ടുകാലി കയറിയതെന്ന് തനിക്കറിയില്ലെന്നാണ് ലൂസി പറയുന്നത്.