ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിന് മിന്നുന്ന വിജയം
മാവേലിക്കര : സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ മിന്നുന്ന വിജയം കരസ്ഥമാക്കി ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂൾ തിളക്കമാർന്ന നേട്ടം കൈവരിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 61 പേരിൽ 35 പേർക്ക് ഡിസ്റ്റിങ്ക്ഷനും ബാക്കി 26 പേർ ഫസ്റ്റ് ക്ലാസും നേടിയാണ് വിജയിച്ചത്. ഇതിൽ 7 പേർ എല്ലാ വിഷയത്തിലും എവൺ ഗ്രേഡ് കരസ്ഥമാക്കി. അഭിനന്ദ്.എം, മാളവിക മണിലാൽ, അപ്സര പ്രസാദ്.ആർ, സ്വാതി ചന്ദ്ര.എസ്, അശ്വിൻ ജി.കൃഷ്ണ, ആർദ്ര അനിൽ, ആർദ്ര ജയപ്രകാശ് എന്നിവരാണ് എല്ലാ വിഷയത്തിലും എവൺ ഗ്രേഡ് നേടി വിജയിച്ചത്.
സയൻസ് വിഭാഗത്തിൽ അഭിനന്ദ്.എം 96.6 ശതമാനം മാർക്കോടെ ഒന്നാമതെത്തി. കോമേഴ്‌സ് വിഭാഗത്തിൽ മാളവിക മണിലാൽ 96.2 ശതമാനം മാർക്കോടെ ഒന്നാമതെത്തി. കമ്പ്യൂട്ടർ സയൻസിന് അഭിനന്ദ്.എം നൂറിൽ നൂറു മാർക്കും നേടിയപ്പോൾ മലയാളത്തിന് മീനാക്ഷി.എസ് നൂറിൽ നൂറു മാർക്കും കരസ്ഥമാക്കി അഭിമാന വിജയം നേടി.
പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയ 71 കുട്ടികളിൽ 6 പേർക്ക് 5 വിഷയങ്ങളിൽ ഫുൾ എവൺ ലഭിച്ചു. 15 പേർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 55 പേർക്ക് ഡിസ്റ്റിംക്ഷനും 15 പേർ ഫസ്റ്റ് ക്ലാസും നേടി. 99 ശതമാനം മാർക്ക് നേടിയ അപ്സര അനിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കി. മലയാളത്തിന് അപ്സര അനിൽ നൂറിൽ നൂറു മാർക്ക് നേടിയപ്പോൾ ഇൻഫർമേഷൻ ടെക്നോളജിയിൽ അപ്സര അനിൽ, നന്ദന ആനന്ദ്, അനഘ.വി, മേഘ.വി എന്നിവർ നൂറിൽ നൂറു മാർക്കും നേടിയാണ് വിജയിച്ചത്.