ചെമ്പഴന്തി സഹകരണ ബാങ്കിലെ ഇടപാടുകാരന്റെ ആത്മഹത്യ..പ്രസിഡന്റിനെ കോണ്‍ഗ്രസ് പുറത്താക്കി….

ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്. ചെമ്പഴന്തി സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂര്‍ ജയനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിക്ക് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശനിയാഴ്ച രാവിലെയോടെയായിരുന്നു ബാങ്കിലെ ഇടപാടുകാരനായ ബിജുകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് പ്രസിഡന്റ് ജയനും മരിച്ച ബിജുകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ചിട്ടി അടച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് ബിജു കുമാർ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.തുടർന്നാണ് കോൺഗ്രസ്സ് ജയനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

Related Articles

Back to top button