ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിൽ മഹാസമാധി അനുസ്മരണം

മാവേലിക്കര : ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിൽ മഹാസമാധി അനുസ്മരണം നടന്നു. അനുസ്മരണ സമ്മേളനം മുൻ വേങ്ങര എം.എൽ.എ കെ.എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്തു. എല്ലാമതങ്ങളെയും സാമാന്വയിപ്പിക്കുന്ന ജീവിതദർശനമാണ് ഗുരു മുന്നോട്ടു വച്ചതെന്ന് അദ്ദേഹം പറഞ്ഞു. സേവാ സമിതി പ്രസിഡന്റ് എൻ.ശശീന്ദ്രൻ അദ്ധ്യക്ഷനായി. സ്വാമി ഗുരു ജ്ഞാനാനന്ദൻ രചിച്ച ആത്മോപദേശശതകം ഒരു ധ്യാനാത്മക പഠനം പുസ്തകപ്രകാശനം നടന്നു. ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലം ആചാര്യ സുചിരാമായീ ദേവി പുസ്തക പ്രകാശനം നിർവ്വഹിച്ചു. കായംകുളം കദിശാ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ.കോശി മാത്യു മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ടി.കെ.ശ്രീനാരായണദാസ് മഹാസമാധി സന്ദേശം നൽകി. സേവാശ്രമാചാര്യൻ സ്വാമി ഗുരു ജ്ഞാനാനന്ദൻ ഗുരുമൊഴിയും വസ്ത്രദാന വിതരണോദ്ഘാടനവും നിർവ്വഹിച്ചു. സേവാ സമിതി ജനറൽ സെക്രട്ടറി സ്വാമി പ്രണവാനന്ദ സ്വാഗതവും ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലം ആത്മാനന്ദമയീ ദേവി നന്ദിയും പറഞ്ഞു. രാവിലെ ഹവനം, ഗുരുപൂജ, സമൂഹ പ്രാർത്ഥന, കഞ്ഞിവീഴ്ത്തൽ എന്നിവ നടന്നു.

Back to top button