ചെട്ടികുളങ്ങരയിൽ സംഘർഷം… ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ ആക്രമിച്ചു….

മാവേലിക്കര: ഒരു ഇടവേളക്ക് ശേഷം ചെട്ടികുളങ്ങരയിൽ വീണ്ടും സംഘർഷം. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ ആക്രമിച്ചു. ഇന്ന് വൈകിട്ട് 6ന് ചെട്ടികുളങ്ങര ഈരേഴ തെക്ക് കുരങ്ങ് ഗേറ്റ് ജംഗ്ഷനിലാണ് സംഭവം.
ചെട്ടികുളങ്ങര കിഴക്ക് മേഖലാ സെക്രട്ടറി ഈരേഴ തെക്ക് മനമേൽ കുറ്റിയിൽ ഗോകുലിനെയാണ് ആക്രമിച്ചത്. കാറ്ററിങ് ജോലിക്കാരനായ ഗോകുൽ ജോലി കഴിഞ്ഞ് വനിതാ ജോലിക്കാരുമായി കാറിൽ മടങ്ങും വഴി രണ്ടു ബൈക്കുകളിലെത്തിയ നാലുപേർ കാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. തലയിൽ ഇടിക്കുകയും കത്തി കൊണ്ട് കഴുത്തിന് നേരേ കുത്താൻ ശ്രിമിച്ചുവെന്നും കാറിൻ്റെ ഡ്രൈവിങ് സീറ്റിലിരുന്ന ഇയാൾ ഇടതു കൈ കൊണ്ട് തടയുകയായിരുന്നുവെന്നും ഗോകുൽ പറയുന്നു. കൈക്ക് മുറിവേറ്റിറ്റുണ്ട്.
ഒപ്പമുണ്ടായിരുന്ന വനിത ജോലിക്കാരി നിലവിളിച്ചപ്പോൾ പ്രതികൾ കടന്നു കളഞ്ഞു. ഗോകുൽ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. സംഭവത്തിൽ ആർ.എസ്.എസ് അനുഭാവികളായ രണ്ട് പേരെ പൊലീസ് പിടികൂടി. പ്രതികളെ മുഴുവൻ ഉടൻ പിടികൂടണമെന്ന് സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്.

Related Articles

Back to top button