ചെട്ടികുളങ്ങരയിൽ എതിരേൽപ്പ് മഹോത്സവത്തിന് തുടക്കമായി
മാവേലിക്കര- ചെട്ടികുളങ്ങര ദേവീക്ഷേത്ര അവകാശികളായ പതിമൂന്ന് കരകളുടെ എതിരേൽപ് മഹോത്സവത്തിന് തുടക്കമായി. കരക്രമം അനുസരിച്ച് ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റംതെക്ക്, മേനാമ്പളളി, നടക്കാവ് എന്നീ ക്രമത്തിലാണ് എതിരേൽപ്പ് മഹോത്സവം നടക്കുന്നത്. ഇന്ന് ഈരേഴ തെക്ക് കരയുടെ എതിരേൽപ്പ് മഹോത്സവം നടന്നു.
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഒന്നാം എതിരേല്പ് ഉത്സവത്തിന്റെ ഭാഗമായി ഈരേഴ തെക്ക് കരയുടെ ഉരുളിച്ച വരവ് ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളി. ഭദ്രകാളി മുടിയോടു കൂടിയ എഴുന്നളളത്താണ് നടന്നത്. ഇത് ഈരേഴ തെക്ക് കരയ്ക്ക് മാത്രമുള്ള പ്രത്യേകതയാണ്. നാളെ ഈരേഴ വടക്ക് കരയുടെ എതിരേൽപ് മഹോത്സവം നടക്കും.