ചെട്ടികുളങ്ങരയിൽ ഉത്സവാരവങ്ങൾക്ക് തുടക്കം കുറിച്ച് ഭഗവതിയുടെ കൈവട്ടകയിൽ എഴുന്നള്ളത്ത്
മാവേലിക്കര- ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവാരവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഭഗവതിയുടെ കൈവട്ടകയിൽ എഴുന്നള്ളത്ത് 12ന് ഭരണിനാളിൽ നടക്കും. രാത്രി 9.47നും 10.05നും മദ്ധ്യേ ക്ഷേത്ര പുറപ്പെടാമേൽശാന്തി വി.കെ ഗോവിന്ദൻ നമ്പൂതിരി ദേവിയെ പുറത്തെഴുന്നള്ളിക്കും. ആചാരവിധിപ്രകാരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം നടത്തിയ ശേഷം രാത്രി 11.37നും 11.52 മദ്ധ്യേ ദേവിയെ അകത്തേക്ക് തിരിച്ചെഴുന്നുള്ളിക്കും. ക്ഷേത്ര ജ്യോൽസ്യൻ ഡി.ഓമനകുട്ടൻ നിശ്ചയിച്ച് സമയക്രമത്തിലാണ് കൈവട്ടകയിൽ എഴുന്നള്ളത്ത് നടക്കുന്നത്. വട്ടകയിൽ എഴുന്നള്ളത്ത് സമയത്ത് മൊബൈൽ ക്യാമറ, ഫോട്ടോഗ്രാഫിയും, വീഡിയോഗ്രാഫിയും എന്നിവ കർശ്ശനമായി നിരോധിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.