ചെട്ടികുളങ്ങരയില്‍ സി.പി.എം നേതാവിന്റെ കൈ തല്ലിയൊടിച്ചു….

മാവേലിക്കര- ചെട്ടികുളങ്ങരയില്‍ സി.പി.എം നേതാവിന് നേരെ ആക്രമണം. സി.പി.എം ചെട്ടികുളങ്ങര കിഴക്ക് ലോക്കല്‍ കമ്മിറ്റിയംഗം ഈരേഴ തെക്ക് നിലക്കല്‍ വീട്ടില്‍ ലാജി ജോണ്‍ (40) ആണ് അക്രമത്തിനിരയായത്. ഈരേഴ തെക്ക് വേമ്പനാട് റെയില്‍വേ ക്രോസിന് സമീപം ഇന്ന് വൈകിട്ട് 4 നായിരുന്നു സംഭവം. ബൈക്കില്‍ കണ്ടിയൂരിലെ മരണ വീട്ടിലേക്ക് പോകും വഴിയാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്.

ആക്രമണത്തിന് പിന്നിൽ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. മൂന്നംഗ സംഘം കമ്പി വടി കൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് ലാജി പറഞ്ഞു. വലതുകൈക്ക് ഗുരുതര പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്‌.ഐ മേഖലാ എക്‌സിക്യൂട്ടീവംഗം സൗരവിനും പരിക്കേറ്റു. മെയ് 9ന് ശ്യാം എന്ന ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനെ ആക്രമിച്ചിരുന്നു. ഇതിന് ശേഷം വേമ്പനാട് ജംഗ്ഷനില്‍ പൊലീസ് പിക്കറ്റുണ്ട്. ഇത് നിലനില്‍ക്കെയാണ് വീണ്ടും ആക്രമണമുണ്ടായത്. ലാജി കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പത്തു വര്‍ഷം മുമ്പ് ചെട്ടികുളങ്ങര കമുകുംവിള ജങ്ഷനില്‍ വെച്ച് ലാജി ആര്‍.എസ്.എസ് ആക്രമണത്തിനിരയായതാണ്. അന്ന് വലതു കാലിന് വെട്ടേറ്റ ലാജിക്ക് ഇപ്പോഴും പൂര്‍ണസ്വാധീനം തിരികെ കിട്ടിയിട്ടില്ല.

Related Articles

Back to top button