ചെങ്ങന്നൂരിൽ 11 കാരിക്ക് നേരെ ലൈംഗികാതിക്രമം… 60കാരൻ….
ചെങ്ങന്നൂര്‍: പതിനൊന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച അറുപതുകാരൻ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റില്‍. ആലാ സ്വദേശിയായ 60കാരൻ ആണ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് ഒറ്റയ്ക്ക് നടന്നുവരികയായിരുന്ന കുട്ടിക്ക് നേരെ അതിക്രമം കാട്ടുകയായിരുന്നു. കുട്ടി വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിച്ചു. ഇവരുടെ പരാതിയിന്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.