ചൂരൽമല ദുരന്തത്തിൽ ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ടു; അനീഷിന് പുതിയ ജീപ്പ് വാങ്ങി നൽകുമെന്ന് ഡിവൈഎഫ്ഐ…


ചൂരൽമല ദുരന്തത്തിൽ ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ട അനീഷിന് ഡിവൈഎഫ്ഐ ജീപ്പ് വാങ്ങി നൽകുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഫേസ്ബുക്കിലൂടെയാണ് വി കെ സനോജ് ഈ വിവരം അറിയിച്ചത്. ഉരുൾപ്പൊട്ടലിൽ തന്റെ ജീപ്പ് നഷ്ടപ്പെട്ട വിവരം അനീഷ് റിപ്പോർട്ടർ ടിവിയിലൂടെ നേരത്തെ അറിയിച്ചിരുന്നു.
നേരത്തെ വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് ആദ്യഘട്ടത്തില്‍ 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിരുന്നു. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിരുന്നു. ദുരന്തത്തിന് ശേഷം രക്ഷാപ്രവർത്തനം അടക്കം എല്ലാ പ്രവർത്തനങ്ങളിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സഹകരണം ഉണ്ടായിരുന്നു.
ഉരുൾപ്പൊട്ടലിൽ 1200 കോടിയുടെ നഷ്ട്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. നിരവധി പേർക്ക് തങ്ങളുടെ ജീവനോപാധിയാണ് നഷ്ടപ്പെട്ടത്. ദുരന്തത്തിൽ ജീപ്പ് നഷ്ടപ്പെട്ട നിയാസിന് പുതിയ വാഹനം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തർ അറിയിച്ചിരുന്നു