ചൂതാടാൻ പണമില്ല..ഭാര്യയെ പണയം വച്ച് യുവാവ്..ബലാത്സംഗം ചെയ്ത് ഭർത്താവിന്റെ കൂട്ടുകാർ…

ചൂതാട്ടത്തിന് പണമില്ല. ഭാര്യയെ പണയം വച്ച് യുവാവിന്റെ ചൂതാട്ടം. യുവതിയെ ഭർത്താവിന്റെ കൂട്ടുകാർ കൂട്ടബലാത്സംഗം ചെയ്തതായും പരാതി.ഉത്തർപ്രദേശിലെ റാംപൂരിലാണ് മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്.ഭർത്താവിന്റെ സുഹൃത്തുക്കളുടെ ക്രൂരതയ്ക്ക് പിന്നാലെ ഭർത്താവും യുവതിയെ കയ്യേറ്റം ചെയ്തിരുന്നു. ഇതിൽ കൈവിരലുകൾ ഒടിഞ്ഞ നിലയിലാണ് യുവതിയുള്ളത്. കൂട്ടബലാത്സംഗത്തിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് പോയ യുവതി ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കാത്തതിനായിരുന്നു ഭർത്താവിന്റെ മർദ്ദനം. 2013ലാണ് ഇവർ വിവാഹിതരായത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃപിതാവും കയ്യേറ്റം ചെയ്തിരുന്നതായുും യുവതി പരാതിയിൽ വിശദമാക്കുന്നു.

മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ യുവാവിന് അടുത്തിടെ ഏഴ് ഏക്കർ സ്ഥലവും ഭാര്യയുടെ സ്വർണവും ചൂതാട്ടത്തിൽ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ സുഹൃത്തുക്കൾക്ക് മുൻപിൽ ഭാര്യയെ പണയം വച്ച് ചൂതാടിയത്. സുഹൃത്തുക്കളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസ് സഹായം തേടിയതിന് പിന്നാലെ വീട്ടിൽ പൊലീസ് എത്തിയതോടെയാണ് യുവതി രക്ഷപ്പെട്ടത്.

Related Articles

Back to top button