ചൂടുമാറി മഴയെത്തും..ഇത്തവണ മൺസൂൺ നേരുത്തെ….
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉയർന്ന താപനില തുടരുന്നതിനിടെ ആശ്വാസമായി മൺസൂൺ റിപ്പോർട്ട്. രാജ്യത്ത് ഇത്തവണ പതിവിലും നേരത്തെ മൺസൂൺ എത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അറിയിച്ചു. ഇന്ത്യൻ ഓഷ്യൻ ഡൈപ്പോളും ലാ നിന അവസ്ഥയും ഒരേസമയം സജീവമാകുന്നതിനാൽ മൺസൂൺ പതിവിലും നേരത്തെയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ഈ സാഹചര്യത്തിൽ മൺസൂൺ കഴിഞ്ഞ വർഷത്തേക്കാൾ ശക്തിപ്രാപിക്കാനും സാദ്ധ്യതയുണ്ട്
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന തോതിൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ജൂലൈ മുതൽ സെപ്തംബർവരെ മൺസൂൺ തുടർന്നേക്കും. ഈ കാലയളവിൽ ന്യൂനമർദം പടിഞ്ഞാറൻ – വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും വടക്കൻ അറബിക്കടലിലേക്കും നീങ്ങുകയും ഈ പ്രദേശങ്ങളിൽ മഴയുടെ തോത് ഉയരുകയും ചെയ്യും.