ചൂടിന് ആശ്വാസമായി മഴ..ഇന്ന് മഴയെത്തുക 11 ജില്ലകളിൽ…..

ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം .11 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിളാണ് മഴയ്ക്ക് സാധ്യതയുള്ളത്. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കും.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട് . അഞ്ചാം തീയതി വരെ മഴ തുടരാം എന്നാണ് മുന്നറിയിപ്പ് .

Related Articles

Back to top button