‘ചിലർക്ക് അമാനുഷികരാവാനും ഭഗവാൻ ആകാനും ആഗ്രഹം’..മോദിക്കെതിരെ ഒളിയമ്പുമായി ആർഎസ്എസ് അധ്യക്ഷൻ…
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷവിമർശനവുമായി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ചില ആളുകൾ അമാനുഷികരാകാനും പിന്നീട് ഭഗവാൻ ആകാനും ആഗ്രഹിക്കുന്നുവെന്നായിരുന്നു മോഹൻ ഭാഗവതിന്റെ വിമർശനം.ജാർഖണ്ഡിലെ ഒരു പരിപാടിയിൽ വെച്ചായിരുന്നു മോദിക്കെതിരെയുള്ള മോഹൻ ഭാഗവതിന്റെ വിമർശനം.
ചിലർക്ക് സൂപ്പർ മാൻ ആകണമെന്നു ആഗ്രഹമുണ്ട്. പിന്നീട് ദേവതയാകാനും അതിനു ശേഷം ഭഗവാൻ ആകണമെന്നും തോന്നും. ഭഗവാനായാൽ പിന്നെ വിശ്വരൂപം ആകാനും ആഗ്രഹിക്കുന്നു. ഇത് എവിടെ ചെന്നാണ് അവസാനിക്കുക എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ആർഎസ്എസും ബിജെപിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നു എന്ന ആരോപണങ്ങൾക്കു പുറകേയാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന.