ചിറ്റൂർ സംഭവം..പ്രചരിക്കുന്നത് നുണക്കഥകൾ..മാരകായുധങ്ങളുമായി മർദിക്കാൻ ശ്രമിച്ചുവെന്ന് കാറിലുണ്ടായിരുന്നവർ….
എറണാകുളം ചിറ്റൂർ ഫെറിക്ക് സമീപം അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ച സംഭവത്തില്‍ വിശദീകരണവുമായി കാർ യാത്രികർ.പ്രചരിക്കുന്നത് നുണകഥകളാണെന്നും വീടിന് മുന്നിൽവെച്ച് യുവാവായും പിതാവും തങ്ങളെ മർദ്ദിച്ചുവെന്നുമാണ് കാർ യാത്രക്കാരുടെ ആരോപണം.
സ്കൂട്ടറിന്റെ ഫോട്ടോയെടുത്ത ശേഷം തിരികെ പോകുമ്പോഴാണ് അക്ഷയും കുടുംബവും മാരകായുധങ്ങളുമായി തങ്ങളെ തടഞ്ഞ് നിർത്തിയതെന്ന് കാർ യാത്രക്കാർ ആരോപിച്ചു. അക്ഷയും പിതാവും ചേർന്ന് കഴുത്തിന് പിടിക്കുകയും പിന്നാലെയുണ്ടായ പിടിവലിയിൽ വാഹനം ഓട്ടോമാറ്റിക് ആയി നീങ്ങി പോയതാണെന്നുമാണ് ഇവരുടെ വാദം.. കുറച്ച് ദൂരത്തിന് ശേഷം വാഹനം ചവിട്ടി നിർത്തിയിപ്പോൾ ഓട്ടോറിക്ഷ റോഡിന് കുറുകെയിട്ട് തങ്ങളെ ക്രൂരമായി മർദ്ദിച്ചുവെന്നും ഇവർ പറഞ്ഞു.അക്ഷയ് തന്നെ മർദ്ദിക്കുകയും മാലയടക്കം വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചുവെന്നും കാർ യാത്രക്കാരി ആരോപിച്ചു.