ചിട്ടി പിടിച്ച പൈസ നൽകിയില്ല..യുവാവ് ആത്മഹത്യ ചെയ്തു.. മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം…
ചിട്ടി പിടിച്ച പൈസ നൽ നൽകാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ബാങ്ക് പ്രസിഡന്റിന്റെ പേര് എഴുതിവെച്ച ശേഷമാണ് ചെമ്പഴന്തി സ്വദേശി ബിജു കുമാർ ആത്മഹത്യ ചെയ്തത്. ബിജു കുമാറിന്റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധം നടത്തി.
ചിട്ടി പിടിച്ച പൈസ നൽകാത്തതിനാലാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. ബാങ്ക് പ്രസിഡണ്ട് ജയകുമാറിനെതിരെയാണ് ആരോപണം. ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ഉത്തരവാദി ജയകുമാർ എന്ന് എഴുതിയിരുന്നു. ബാങ്ക് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മൃതദേഹവുമായി ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിനിടെ സൊസൈറ്റിയുടെ ന്യായവില തട്ടുകടയും സൂപ്പർമാർക്കറ്റും നാട്ടുകാർ അടിച്ചു തകർത്തു. രണ്ടര ലക്ഷത്തോളം രൂപ ബിജുകുമാറിന് ലഭിക്കാനുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.ഇന്നലെ രാത്രിയോടെയാണ്ബിജു കുമാറിനെ വീടിന്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.