ചികിത്സ തേടി ആശുപത്രിയിൽ എത്തിയ ആളിനെ കണ്ട് രോഗികൾ ഞെട്ടി
പലതരത്തിലുള്ള രോഗങ്ങൾക്ക് ചികിത്സ തേടിയാണ് ആളുകൾ ആശുപത്രിയിൽ എത്തുന്നത്. അത്തരത്തിൽ ചികിത്സ തേടി ഒരാൾ എത്തി. ആളെ കണ്ടതും മറ്റു രോഗികൾ ഒന്ന് ഞെട്ടി. ആശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടത് രോഗികളില്‍ പരിഭ്രാന്തി പരത്തുകയായിരുന്നു. രോഗികള്‍ കിടക്കുന്ന കിടക്കയ്ക്ക് താഴെയാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. വാറംഗലിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ആണുങ്ങളുടെ വാര്‍ഡിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. കിടക്കുന്ന കട്ടിലിന്‍റെ താഴെ പാമ്പിനെ കണ്ടതോടെ, രോഗികള്‍ പരിഭ്രാന്തരാവുകയായിരുന്നു.
ഉടന്‍ തന്നെ ഇവര്‍ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. അങ്ങനെ ആശുപത്രി ജീവനക്കാര്‍ എത്തിയാണ് പാമ്പിനെ പുറത്താക്കിയത്. രണ്ടാം തവണയാണ് ഈ ആശുപത്രിയില്‍ പാമ്പ് കയറിയത്. ആശുപത്രിക്കുള്ളില്‍ പാമ്പ് കയറുന്നത് തടയുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് രോഗികള്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിച്ചത്.